'പൊങ്കാലയിലെ പുരുഷന്മാര്‍'; ഭാര്യമാര്‍ക്ക് തല മസാജ് ചെയ്ത് കൊടുത്ത് ഭര്‍ത്താക്കന്മാര്‍, വേറിട്ട മാതൃക

ചന്ദ്രികാ ഹെയര്‍ ഓയില്‍ സംഘടിപ്പിച്ച “പൊങ്കാലയിലെ പുരുഷന്മാര്‍” ആറ്റുകാല്‍ പൊങ്കാലയ്ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമമായിരുന്നു. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടി മണ്‍കലത്തില്‍ പൊങ്കാല ചോറ് തിളപ്പിക്കുന്ന ആചാരമാണ് ആറ്റുകാല്‍ പൊങ്കാല. സ്ത്രീ കേന്ദ്രീകൃത ആഘോഷമാണ് പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് നിവേദിക്കാനായി സ്ത്രീകള്‍ ചുട്ടുപഴുക്കുന്ന ചൂടത്ത് അടുപ്പു കൂടി പൊങ്കാല ചോറ് തിളപ്പിക്കുന്നു. ഈ സമയത്ത് സ്ത്രീകളുടെ ശരീരവും തലയും വലിയ അളവില്‍ വിയര്‍ക്കുകയും തലമുടി മാനേജ് ചെയ്യാന്‍ പറ്റാത്ത തരത്തിലുമാകും.

പൊങ്കാലയിലെ പുരുഷന്മാര്‍ എന്ന പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ആശ്വാസം പകരാനാണ് ചന്ദ്രിക ശ്രമിച്ചത്. പൊങ്കാല ദിനത്തില്‍ സ്ത്രീകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ അവരുടെ പുരുഷന്മാരോട് ചന്ദ്രിക ആഹ്വാനം ചെയ്തു.
2500 കുടുംബങ്ങളിലെ പുരുഷന്മാര്‍ക്ക് ചന്ദ്രിക ഹെയര്‍ ഓയില്‍ പാക്കറ്റുകള്‍ നല്‍കി. അവരുടെ ഭാര്യമാര്‍ തിരികെ വരുമ്പോള്‍ ഈ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്ത് കൊടുക്കാന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചു. ഇത് സ്ത്രീകളുടെ മുഖത്ത് വിരിയിച്ചത് പുഞ്ചിരിയാണ്.

“ഉത്സവത്തില്‍ സൂര്യന്റെ ചൂടും അടുപ്പിലെ ചൂടും എല്ലാം കൂടി സ്ത്രീകളുടെ തലമുടി ആകെപ്പാടെ വിയര്‍പ്പും ചെളിയും അടിഞ്ഞ് കൂടി കട്ട പിടിച്ച അവസ്ഥയിലാകും. പൊങ്കാലയിലെ പുരുഷന്മാര്‍ എന്ന പദ്ധതിയിലൂടെ ചന്ദ്രികാ ഹെയര്‍ ഓയില്‍ ഉപയോഗിക്കുമ്പോഴുള്ള കുളിര്‍മയുടെയും ഡാമേജായ മുടി പഴയപടിയാക്കുന്നതിനുള്ള ശേഷിയുടെ അനുഭവവും സ്ത്രീകളിലേക്ക് എത്തിക്കുക എന്നതൊക്കെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവന്‍ വെയിലത്ത് നിന്ന് പാചകം ചെയ്യുകയും കുടുംബത്തിന്റെ അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത സ്ത്രീകള്‍ക്ക് ഒരു തലോടല്‍ ആവശ്യമാണെന്നതാണ് ഇത് നല്‍കുന്ന സന്ദേശം” – വിപ്രോ ഇന്ത്യ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്, ചീഫ് എക്‌സിക്യൂട്ടീവ്, അനില്‍ ചഗ് പറഞ്ഞു.