മാരുതി സുസുക്കി; ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡീസൽ തുടങ്ങിയ മോഡലുകളുടെ വില കുറയ്ക്കുന്നു

 

ഉത്സവ സീസണിന് മുന്നോടിയായി പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, തിരഞ്ഞെടുത്ത മോഡലുകളിൽ മാരുതി സുസുക്കി വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ (എക്സ്-ഷോറൂം വില) വരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു .

ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നിവയുടെ എല്ലാ വകഭേദങ്ങളും വിലകുറയുന്നു മോഡലുകളിൽ ഉൾപ്പെടുന്നു. പുതിയ വിലകൾ 2019 സെപ്റ്റംബർ 25 മുതൽ രാജ്യത്തുടനീളം ബാധകമാകും. കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതായുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വിലക്കുറവ് കമ്പനി ഏർപ്പെടുത്തുന്നത്.

ബാക്കി മോഡലുകളുടെ വിലയിൽ കുറവുണ്ടായിട്ടില്ലെന്നും ഡിസയറിന്റെയും ബലേനോയുടെയും പെട്രോൾ വേരിയന്റുകളിൽ കുറവുണ്ടാകുന്നില്ലെന്നും കമ്പനി അറിയിച്ചു. നേരത്തെ തിരഞ്ഞെടുത്ത ഡീസൽ കാറുകൾക്കും കമ്പനി 5 വർഷത്തെ വാറന്റി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വാഹന ശ്രേണിയിലെ നിലവിലെ പ്രമോഷണൽ ഓഫറുകൾക്ക് മുകളിലായിരിക്കും ഡിസ്കൗണ്ട് എന്ന് കമ്പനി പറയുന്നു.