മാരുതിയുടെ സെയിൽസിൽ വൻ തകർച്ച, വാഗൻ ആർ , ആൾട്ടോ എന്നിവയുടെ വിൽപ്പന ഏറെ താഴ്ന്ന നിലയിൽ

ജൂലൈ മാസത്തിൽ മാരുതിയുടെ വില്പന കുത്തനെ താഴ്ന്നു. ഒരു മാസത്തിനിടയിൽ കുറഞ്ഞത് 33 .5 ശതമാനം വിൽപ്പനയാണ്. കഴിഞ്ഞ മാസം മാരുതി വിറ്റത് 109264 കാറുകൾ മാത്രമാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 164369 കാറുകളായിരുന്നു.
ആൾട്ടോ , വാഗൻ ആർ എന്നിവയുടെ വില്പന 69 .3 ശതമാനം ഇടിഞ്ഞു. ഈ രണ്ടു മോഡലുകളിൽ ആകെ വിറ്റത് 11577 യൂണിറ്റുകൾ മാത്രമാണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലെനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ വില്പന 22 .7 ശതമാനമാണ് കുറഞ്ഞത്. വിറ്റാര ബ്രീസ്, എസ് ക്രോസ്സ്‌ എന്നിവയുടെ സെയിൽസ് 38 .1 ശതമാനമാണ് കുറഞ്ഞത്. എന്നാൽ സിയാസിന്റെ വില്പന വലിയ തോതിൽ കൂടി. 48 യുണിറ്റ് വിറ്റിരുന്ന സ്ഥാനത്ത് ജൂലൈയിൽ 2397 എന്നതിന്റെ വില്പന നടന്നു. മാരുതിയുടെ കയറ്റുമതിയും ജൂലൈയിൽ കുറഞ്ഞിട്ടുണ്ട്. 9 . 4 ശതമാനം ഇടിവാണ് ഉണ്ടായത്.