മാരുതിയുടെ ലാഭത്തിൽ വൻ ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കമ്പനിയായ മാരുതിയുടെ ലാഭത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ അറ്റാദായത്തിൽ 27 .3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1376 .8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2015 .1 കോടി രൂപയായിരുന്നു ലാഭം. വില്പനയിൽ ഉണ്ടായ ഇടിവാണ് ലാഭം കുറയാൻ കാരണമെന്ന് കമ്പനി വിശദീകരിച്ചു. വില്പന കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം 20 ശതമാനം കണ്ട് വെട്ടി കുറച്ചിരുന്നു.

22,470.8 കോടി രൂപയായിരുന്ന വിറ്റുവരവ് 19,732.6 കോടി രൂപയിലേക്ക് താഴ്ന്നു.