സുക്കർബർഗിന്റെ സുരക്ഷക്ക് ചെലവഴിച്ചത് 2.26 കോടി ഡോളർ

ഫേസ് ബുക്ക് തലവൻ മാർക്ക് സുക്കർ ബർഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ആവശ്യങ്ങൾക്കായി കമ്പനി 2018ൽ ചെലവഴിച്ചത് 2.26 കോടി ഡോളർ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്ന നിലയിൽ ഒരു ഡോളർ മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളം. എന്നാൽ മറ്റു ചെലവുകളെല്ലാം കമ്പനി അക്കൗണ്ടിലാണ്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവാക്കുന്നത് സുരക്ഷക്ക് വേണ്ടിയാണ്.

തൊട്ടു മുൻവർഷം സെക്യൂരിറ്റിക്കായി 9 ദശലക്ഷം ഡോളർ ചെലവഴിച്ച സ്ഥാനത്താണ് ഇപ്പോൾ ചെലവ് 20 ദശലക്ഷമായി ഉയർന്നിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്ക് വിമാനങ്ങൾ ഉപയോഗിച്ചതിന്റെ ചെലവിനത്തിൽ 2 .6 ദശലക്ഷം ഡോളർ ചെലവഴിച്ചതായി കമ്പനി അധികാര കേന്ദ്രങ്ങൾക്ക് സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായാണ് പ്രത്യേക വിമാനങ്ങൾ വാടകക്കെടുത്തത്.

ഫേസ് ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെറിൽ സാൻഡ്ബർഗ് കഴിഞ്ഞ വർഷം 23 .7 ദശലക്ഷം ഡോളർ ശമ്പളമിനത്തിൽ വാങ്ങി.