റിയൽ എസ്റ്റേറ്റിലെ സർക്കാർ നികുതി അമ്പത് ശതമാനം കുറയ്ക്കാനുള്ള നിർദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു

2021 ഡിസംബർ 31 വരെ റിയൽ എസ്റ്റേറ്റിലെ സർക്കാർ നികുതി 50 ശതമാനം കുറയ്ക്കാനുള്ള നിർദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു. ദീപക് പരേഖ് സമിതിയുടെ ശിപാർശകളെത്തുടർന്നാണ് നീക്കം.

റിപ്പോർട്ടുകൾ പ്രകാരം 2019/2020 നിരക്കുകളിൽ ഏതാണോ ഉയർന്നത് അത് ബാധകമായേക്കും കൂടാതെ വീട് വാങ്ങുന്നവർക്കായി ഡവലപ്പർമാർ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി വരും.

കൊറോണ വൈറസ് പകർച്ചവ്യാധി മോശമായി ബാധിച്ച റിയൽ എസ്റ്റേറ്റ് മേഖലയെ ഉയർത്തുന്നതിന് വേണ്ടിയുള്ളതാണ് സർക്കാർ തീരുമാനം. മഹാരാഷ്ട്ര സർക്കാരിന്റെ പ്രോത്സാഹജനകമായ നീക്കമാണിതെന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്.

നേരത്തെ, മഹാരാഷ്ട്ര സർക്കാർ  ഇടപാട് രേഖകളുടെ സ്റ്റാമ്പ് ഡ്യൂട്ടി 2020 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ 3 ശതമാനവും 2021 ജനുവരി 1 മുതൽ 2021 മാർച്ച് 31 വരെ 2 ശതമാനവും കുറച്ചിരുന്നു.