പാചക വാതക വില വർദ്ധിപ്പിച്ചു

പാചകവാതക വില വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില 495.61 രൂപയും സബ്സിഡി ഇല്ലാത്തതിന്റെ വില 701.50 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില ഉയര്‍ന്നതും രൂപ – ഡോളർ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ വില്പന വില കമ്പനികൾ നിശ്ചയിക്കുന്നത്.