അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു; ഈടായി നൽകിയ ഓഹരികൾ ബാങ്കുകൾ വിറ്റൊഴിയുന്നു, പാപ്പർ ഹർജി ഉടൻ

Gambinos Ad
ript>

സാമ്പത്തിക തകർച്ച നേരിട്ട് പാപ്പർ ഹർജി നല്കാൻ ഒരുങ്ങുന്ന അനിൽ അംബാനിക്ക് കനത്ത തിരിച്ചടിയേകി, വായ്പ നൽകിയ സ്ഥാപനങ്ങൾ ഈടായി വാങ്ങിയ ഓഹരികൾ വൻതോതിൽ വിറ്റൊഴിയുന്നു. പ്രമുഖ സാമ്പത്തിക മാധ്യമമായ ‘എക്കണോമിക് ടൈംസാണ്’ ഈ വാർത്ത പുറത്തു വിട്ടത്.

Gambinos Ad


അനിൽ അംബാനി ഗ്രൂപ്പിലെ നാലു കമ്പനികളുടെ 550 കോടി ഓഹരികളാണ് ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ കയ്യിൽ നിന്ന് ഒഴിവാക്കുന്നത്. ഓഹരികളുടെ വില നിത്യേന താഴുന്ന സാഹചര്യത്തിലാണ് നഷ്ടം ഒഴിവാക്കാൻ ബാങ്കുകൾ ഈ മാർഗം അവലംബിച്ചത് . കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം ഈ കമ്പനികളുടെ മൊത്തം ഓഹരി മൂല്യത്തിൽ 12,600 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരികൾ വിറ്റ് മാറുന്നത്. റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ടർ, റിലയൻസ് കമ്മ്യൂണികേഷൻസ്, റിലയൻസ് കാപിറ്റൽ എന്നീ കമ്പനികളുടെ ഷെയറുകളാണ് വിൽക്കുന്നത്. ഇതിൽ റിലയൻസ് കമ്മ്യൂണികേഷൻസ് ആണ് പാപ്പർ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. റിലയൻസ് പവറിന്റെ ഓഹരികൾ വിറ്റതായി ഐ ഡി ബി ഐ അധികൃതർ വെളിപ്പെടുത്തി.

ഈ ആഴ്ചയിൽ മാത്രം റിലയൻസ് കമ്മ്യൂണികേഷൻസിന്റെ ഓഹരി മൂല്യം 50 ശതമാനം കുറഞ്ഞു. റിലയൻസ് പവർ, റിലയൻസ് കമ്മ്യൂണികേഷൻസ് എന്നിവയുടെ മൂല്യം 60 ശതമാനവും റിലയൻസ് ക്യാപിറ്റലിന്റെത് 35 ശതമാനവും താഴ്ന്നു.