ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യ ബുൾസിൽ ലയിച്ചു

ചെന്നൈ ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യാബുൾസ് ഹൗസിങ് ഫൈനാൻസുമായി ലയിക്കും. ഇരു സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡുകൾ ലയനത്തിന് അംഗീകാരം നൽകി. ലയന ധാരണ അനുസരിച്ച് ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികൾക്ക് 14 വീതം ഇന്ത്യ ബുൾസ് ഷെയറുകൾ ലഭിക്കും.

ലയിച്ചു ഒന്നാകുമ്പോൾ പുതിയ സ്ഥാപനത്തിന് 19,472 കോടി രൂപ ആസ്തിമൂല്യം ഉണ്ടായിരിക്കും. 123,000 കോടി രൂപയാണ് ആകെ വായ്പയായി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു എൻ ബി എഫ് സി ബാങ്കിനെ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം കാപിറ്റൽ ഫസ്റ്റ് ഐ ഡി എഫ് സി ബാങ്കിനെ ഏറ്റെടുത്തിരുന്നു. 2014ൽ ബാങ്ക് ആരംഭിക്കുന്നതിന് ഇന്ത്യ ബുൾസ്,  റിസർവ് ബാങ്കിനെ സമീപിച്ചിരുന്നുവെങ്കിലും അനുമതി കിട്ടിയില്ല.