ഓണത്തിന് വമ്പന്‍ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്, ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണ
ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫ
റുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ
ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാ
ലയളവില്‍ പണിക്കൂലി മൂന്നു ശതമാനം മുതല്‍ മാത്രമായിരിക്കും.
എല്ലാ ദിവസവും അണിയാവുന്ന ആഭരണങ്ങള്‍ക്കും കേരളത്തനിമയുള്ള ഡിസൈ
നുകള്‍ക്കും ബോംബെ വര്‍ക്ക്, കല്‍ക്കട്ട വര്‍ക്ക് എന്നീ ഡിസൈനുകളിലുമുള്ള നെക്‌ലേ
സുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വളകള്‍ എന്നിവയ്ക്കായിരിക്കും പണിക്കൂലി
യിലുള്ള ബംപര്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഓണം പ്രചാരണകാലത്ത് ഉടന്‍തന്നെ
റിഡീം ചെയ്യാവുന്ന വൗച്ചറുകളിലൂടെയാണ് ഒരു കോടി രൂപ വിലമ
തിക്കുന്ന സമ്മാനങ്ങള്‍ കല്യാണ്‍ ജൂവലേഴ്‌സ് നല്കുന്നത്. ഇതുകൂടാതെ ന
റുക്കെടുപ്പിലൂടെ ഓരോ ആഴ്ചയും ഓരോ ഭാഗ്യശാലിക്ക് ബംപര്‍ സ
മ്മാനങ്ങളും നേടാം.

മലയാളികളെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഉത്സവമാണ് ഓണമെന്ന് ക
ല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ
ടി.എസ്  കല്യാണരാമന്‍ പറഞ്ഞു. ആഘോഷവും പൂക്കളവും സദ്യകളുമായി കു
റെ ദിവസങ്ങള്‍ സന്തോഷത്തോടെ ഒത്തുകൂടാന്‍ ഓണക്കാലം അവസരം നല്
കുന്നു. ഓണക്കാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് അനുപമമായ ആഭരണങ്ങളും
മികച്ച ഓഫറുകളുമായി താരതമ്യമില്ലാത്ത റീട്ടെയ്ല്‍ ഷോപ്പിംഗ് അ
നുഭവമാണ് ഒരുക്കുന്നത്. ഈ സീസണില്‍ മികച്ച ഇളവുകളിലൂടെ കൂടു
തല്‍ മൂല്യം ഉറപ്പുവരുത്തി ഉപയോക്താക്കള്‍ക്ക് സന്തോഷം പകരാനാണ് ക
ല്യാണ്‍ ജൂവലേഴ്‌സ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 22 വരെ കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂ
മുകളില്‍നിന്നും ഈ ഉത്സവകാല ഓഫര്‍ സ്വന്തമാക്കാം. കൂടാതെ സ്വര്‍ണാ
ഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അ
ഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാണ് ഈ
ഉദ്യമം. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങ
ളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണ
ങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളു
ടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപ
യോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്ക മൂല്യം ഉറപ്പുനല്കുന്നു. ഇന്‍വോ
യിസില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത കൈമാറ്റം ചെയ്യുമ്പോഴും
വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം.  ജീവിതകാ
ലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റ
കുറ്റപ്പണികള്‍ സൗജന്യമായി ചെയ്തു കൊടുക്കും.

നവീനവും പരമ്പരാഗതവുമായ കമ്മലുകള്‍, വളകള്‍, നെക്‌ലേസുകള്‍ എന്നിങ്ങനെ
വൈവിധ്യമാര്‍ന്ന ആഭരണ ഡിസൈനുകളാണ് കല്യാണ്‍ ജൂവലേഴ്‌സ് ഒരു
ക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള വിവാഹാഭരണങ്ങളായ മു
ഹൂര്‍ത്തിനു പുറമെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ ശേ
ഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ
മുദ്ര, ടെംപിള്‍ ജൂവലറിയുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട്
ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡ
യമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭര
ണങ്ങളായ അപൂര്‍വ, വിവാഹാവസരത്തില്‍ അണിയാനുള്ള ഡയമണ്ട് ആഭരണ
ങ്ങളായ അന്തര, നിത്യവും അണിയാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര,
പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും കല്യാണ്‍ ജൂവലേഴ്‌സ്
സ്‌റ്റോറുകളില്‍നിന്ന് ലഭ്യമാണ്.