സ്വർണം എന്നും പ്രഭ മങ്ങാത്ത നിക്ഷേപം 

ആഗോള തലത്തിൽ സ്വർണത്തിന്റെ നിക്ഷേപ സാദ്ധ്യത സമീപകാലത്തായി ഏറെ ഉയർന്നിരിക്കുകയാണ്. ലോകത്തെ പ്രമുഖമായ മറ്റു നിക്ഷേപ മാർഗ്ഗങ്ങൾ താരതമ്യേന മോശം പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ സ്വർണം ഉയർന്ന മൂല്യ വർദ്ധനയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈയിടെ ലോക മാർക്കറ്റിലും ഇന്ത്യയിലും സ്വർണത്തിന്റെ വിലയിൽ വലിയ മുന്നേറ്റമുണ്ടായത് നിക്ഷേപം എന്ന നിലയിൽ ഇതിന്റെ ആവശ്യം വര്‍ദ്ധിച്ചതിനാലാണ്.
Related image
സ്വർണം എക്കാലത്തും ഒരു സുരക്ഷിത നിക്ഷേപമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ സ്വർണത്തെ പോലെ റിട്ടേൺ നൽകിയ ഒരു അസറ്റ് ക്‌ളാസ് ഉണ്ടാകില്ല. മാത്രവുമല്ല,  ഏറ്റവും എളുപ്പത്തിലും,  ഏറ്റവും കുറഞ്ഞ ചെലവിലും നിക്ഷേപം നടത്താൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
2019- ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിനകം സ്വർണം 24 മുതൽ 30 ശതമാനം വരെ മൂല്യ വര്‍ദ്ധന നൽകിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി, സ്ഥിര നിക്ഷേപം ഇവയ്ക്കൊന്നും ഈ നേട്ടത്തിന്റെ അടുത്തെത്താൻ  കഴിഞ്ഞിട്ടില്ലെന്ന് കാണാം.
Image result for KALYAN GOLD
ആഗോള സാമ്പത്തിക രംഗത്ത് അസ്ഥിരത തുടരുന്നതിനാൽ ഭാവിയിലും  സ്വർണമായിരിക്കും കൂടുതൽ ആകർഷകമായ നിക്ഷേപം എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് സ്വർണത്തിന്റെ വില കൂടുന്നതിനുള്ള സാദ്ധ്യതയാണ് രാജ്യാന്തര വിപണിയിൽ കാണുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ 13 ശതമാനത്തോളം ഉയർന്നുവെന്നാണ് കണക്ക്.
Image result for kalyan jewellers corporate office
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സ്വർണത്തിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. സ്വർണത്തിന്റെ ഉയർന്ന ലിക്വിഡിറ്റി ഇതിന് ഒരു പ്രധാന കാരണമാണ്. എപ്പോൾ വേണമെങ്കിലും പണമാക്കി മാറ്റാൻ കഴിയും.
കറൻസി നോട്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്ന ആസ്തി സ്വർണമാണ്. സ്വർണം വാങ്ങുന്നതിന് വലിയ പണച്ചെലവ് വേണ്ടി വരുമെന്ന ആശങ്ക പലർക്കുമുണ്ട്. അത് ശരിയല്ല.  വളരെ കുറഞ്ഞ അളവിലും കുറഞ്ഞ പണം ചെലവഴിച്ചും സ്വർണ വാങ്ങി സൂക്ഷിക്കാൻ കഴിയും. ഓരോ മാസവും കൃത്യമായ അളവിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ [ എസ് ഐ പി ] സ്വർണത്തിന്റെ കാര്യത്തിലും നടപ്പാക്കാൻ കഴിയുന്നതാണ്. അങ്ങനെ ചെയ്യുന്നത് ഭാവിയിൽ വലിയൊരു സമ്പാദ്യത്തിന് വഴിയൊരുക്കും. വിവാഹ ആവശ്യങ്ങൾക്കായി ധാരാളം പേർ ഇപ്പോൾ മാസം തോറും പണം അടച്ച് സ്വർണം വാങ്ങുന്നുണ്ട്.
Image result for KALYAN GOLD
അങ്ങനെ ചെയ്യുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന വിലക്കയറ്റം ഇവരെ ബാധിക്കുകയില്ല. വിവാഹത്തിന് ഒരുമിച്ച് സ്വർണം വാങ്ങേണ്ടി വരുന്ന വലിയ ബാദ്ധ്യത ഇല്ലാതാവുകയും ചെയ്യുന്നു. ഇപ്പോൾ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ പണയ വായ്പ നൽകുന്നതിനാൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് സ്വർണം  ഏറെ ഉപയോഗപ്രദമാണ്. ഇത്തരം നേട്ടങ്ങൾ ഉള്ളത് മൂലമാണ് സ്വർണത്തെ ഇന്ത്യക്കാർ പൊതുവെ സ്നേഹിക്കുന്നത്. ശരാശരി ഇന്ത്യക്കാരന്റെ ഒരു വൈകാരിക ഭൂമിക കൂടിയാണ് സ്വർണം. ഏതു വിശേഷ അവസരങ്ങളിലും സ്വർണം ഭാഗ്യ സൂചകമായി അവർ കാണുന്നു.
ഇത്തരം സവിശേഷതകളുള്ള സ്വർണം നിക്ഷേപകരുടെ സുരക്ഷിത കേന്ദ്രം  കൂടിയാണ്. “സേഫ് ഹാവെൻ”  എന്നാണ് സാമ്പത്തിക മേഖല സ്വർണത്തെ വിശേഷിപ്പിക്കുന്നത്.
Image result for kalyan GOLD
സ്വർണം കുറഞ്ഞ ചെലവിൽ വാങ്ങി ശേഖരിക്കുന്നതിന് പല പദ്ധതികളും പല സ്ഥാപനങ്ങൾക്കും ഉണ്ട്. ഇത്തരത്തിൽ ഏറ്റവും ലളിതമായ നിക്ഷേപ സാദ്ധ്യത തുറന്നിടുന്ന ഒരു സ്ഥാപനമാണ് ലോകമെമ്പാടും ശാഖകളുള്ള കല്യാൺ ജൂവലേഴ്‌സ്. ഏറ്റവും എളുപ്പത്തില്‍ തവണ വ്യവസ്ഥയിൽ സ്വർണം വാങ്ങുന്നതിനുള്ള അവസരം ഇവരുടെ മൈ കല്യാൺ സ്റ്റോറുകൾ ഒരുക്കുന്നു.
ഗോൾഡ് ആൻഡ് ഡയമണ്ട് പർച്ചേസ് പ്ലാൻ, ഗോൾഡ് ഇൻഷുറൻസ് പ്ലാൻ, വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് സംരക്ഷണം നൽകുന്ന അഡ്വാൻസ് ബുക്കിംഗ് പ്ലാൻ തുടങ്ങിയ നിരവധി സൗകര്യങ്ങൾ മൈ കല്യാൺ സ്റ്റോറുകൾ നൽകുന്നു. മാസം തോറും പണം അടച്ച് സ്വർണം വാങ്ങാൻ കഴിയുന്ന ധൻവർഷ സ്‌കീം കല്യാൺ ജൂവലേഴ്സിന്റെ പ്രത്യേകതയാണ്. 109 വർഷത്തെ പ്രവർത്തന  പാരമ്പര്യമുള്ള ഈ സ്ഥാപനം സ്വർണത്തിന്റെ ശുദ്ധിക്കും ബിസിനസിലെ സത്യസന്ധതക്കും വലിയ പ്രാമുഖ്യം നൽകുന്നതിനാൽ നിക്ഷേപ പദ്ധതികളിലൂടെ ഉപഭോക്താവിന് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയും.
സ്വർണം തലമുറകളുടെ സമ്പത്താണ്. നൂറ്റാണ്ടുകളായി ഈ ഭൂമിയിൽ വൻ മാറ്റങ്ങൾ സംഭവിച്ചപ്പോഴും ഒളി മങ്ങാത്ത  വിശ്വാസ്യത കാത്ത ഒരേയൊരു  അസറ്റ് ക്‌ളാസ് സ്വർണമാണ്. അതുകൊണ്ട് നമുക്കും വിശ്വസിക്കാം സ്വർണത്തെ. അതിൽ നിക്ഷേപിക്കാം.