‘കെയര്‍’ കിഡ്‌സ് വെയര്‍ പെരുമ്പാവൂരും

പ്രമുഖ കിഡ്‌സ് വെയര്‍ ഷോറൂമായ ‘കെയര്‍’ പെരുമ്പാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെയറിന്റെ 200 ഷോറൂമിന്റെ ഉല്‍ഘാടനം മുന്‍ മന്ത്രി പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി ഷോറൂമിലെ ആദ്യ വില്‍പ്പന നടത്തി.

പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ഫ്‌ളവേഴ്‌സ് ചാനല്‍ ഉപ്പൂം മുളകും ഫെയിമുകളായ കേശു (അല്‍ സാബിത്ത്), എലീനാ ഫ്രാന്‍സിസ് (റിയ) എന്നിവര്‍ മുഖ്യാത്ഥികളായി.