പ്രതിസന്ധി മറി കടക്കാൻ അവസാന ശ്രമം, ജെറ്റിന്റെ 75 ശതമാനം ഓഹരികളും വിൽക്കുന്നു

പ്രതിസന്ധി മറി കടക്കാൻ 75 ശതമാനം ഓഹരികളും വിൽക്കാൻ ജെറ്റ് എയർവെയ്‌സ് നടപടി ആരംഭിച്ചു. ഇതിനുള്ള പ്രാരംഭ ബിഡിന് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. കമ്പനിക്ക് വായ്പ നൽകിയ ബാങ്കുകളുടെ നേതൃത്വം വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഡ് ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിനകം ബിഡ് സമർപ്പിക്കാനാണ് നിർദേശം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1000 കോടിയുടെ ആസ്തിയുള്ള കമ്പനികൾക്കോ അല്ലെങ്കിൽ എയർലൈൻ ബിസിനസ് രംഗത്ത് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയമുള്ള കമ്പനികൾക്കോ ബിഡിൽ പങ്കെടുക്കാം.

124 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തിരുന്ന കമ്പനി ഇപ്പോൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കോടിക്കണക്കിന് രൂപ വായ്പാ കുടിശിക വരുത്തിയതിന് പിന്നാലെ പൈലറ്റുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം കമ്പനി നൽകിയിട്ടുമില്ല.