ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

Advertisement

 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വർഷത്തെ (assessment year 2019-20) ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30-ൽ നിന്നും നവംബർ 30 വരെ നീട്ടി. ആദായനികുതി (ഐ-ടി) വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

കോവിഡ് -19 സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഐ-ടി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.