ജെറ്റിന് ഇന്ധനം നൽകുന്നത് ഐ ഒ സി നിർത്തിവച്ചു

വൻ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർ വെയ്‌സിന് തിരിച്ചടികൾ തുടർക്കഥയാവുന്നു. വാടക കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് 18 വിമാനങ്ങൾ കഴിഞ്ഞയാഴ്ച കമ്പനികൾ കൊണ്ട് പോയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മുതൽ ജെറ്റിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർത്തി വച്ചു. കോടികൾ കുടിശിക വരുത്തിയതിനെ തുടർന്നാണ് ഇന്ധന വിതരണം നിർത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽക്ക് വിതരണം നിർത്തിയെന്ന് ഐ ഓ സി അറിയിച്ചു.
150തിൽ പരം വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ നടത്തിയിരുന്ന ജെറ്റ് ഇപ്പോൾ 26 വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്.