ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എൽ എൻ ജി ഇറക്കുമതി ചെയ്യും

ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് കൂടുതൽ എൽ എൻ ജി വാങ്ങും. ആർട്ടിക് മേഖലയിലെ പുതിയ പ്രോജക്ടുകളിൽ നിന്നും ഗ്യാസ് വാങ്ങുന്നതിന് ഇന്ത്യൻ കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി റഷ്യയുടെ ഊർജ വകുപ്പ് മന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. ഇന്ത്യയുടെ പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം മുതലാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് എൽ എൻ ജി വാങ്ങാൻ തുടങ്ങിയത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 13 ലക്ഷം ടൺ പ്രകൃതി വാതകമാണ് ഇറക്കുമതി ചെയ്തത്. 30 ലക്ഷം ടൺ കൽക്കരിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് ആർട്ടിക് മേഖലയിൽ പുതിയ പ്രോജക്ടുകൾ തുടങ്ങുമെന്ന് റഷ്യൻ മന്ത്രി പറഞ്ഞു.