ജി ഡി പി വളർച്ച കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്സിന്റെ പഠനം

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ജി ഡി പി വളർച്ച നേരിയ തോതിൽ കുറയുമെന്ന് വിലയിരുത്തൽ. 7.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് അത് 7 . 3 ശതമാനമായി താഴുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ചിന്റെ [ ഫിച്ച് ഗ്രൂപ്] വിലയിരുത്തൽ.

ഈ വർഷം മൺസൂൺ കുറയുമെന്നതാണ് ഇതിനു പ്രധാന കാരണം. ഇത് കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഫിച്ച് റേറ്റിംഗ് വിലയിരുത്തുന്നു. മൻഫാക്ടറിങ്, വൈദ്യുതി ഉല്പാദന രംഗങ്ങളിൽ പ്രകടമായിരിക്കുന്ന തളർച്ചയാണ് ജി ഡി പി കുറയാൻ മറ്റൊരു കാരണം.
കാർഷിക മേഖലയിലെ വളർച്ച 2.5 ശതമാനത്തിലേക്കും വ്യവസായ വളർച്ച ഏഴു ശതമാനത്തിലേക്കും കുറയും. എന്നാൽ സർവീസ് മേഖലയിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. 7.4 ശതമാനത്തിൽ നിന്നും ഇത് 8.3 ശതമാനമായി ഉയരുമെന്നാണ് നിഗമനം.

മൊത്തം ജി ഡി പിയിൽ വിദേശ വ്യാപാര രംഗത്തിന്റെ സംഭാവന 20.7 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തിൻറെ ധനക്കമ്മി 3 .4 ശതമാനമായി നിലനിർത്താനാകുമെന്നും ഫിച്ച് റേറ്റിംഗ് പ്രതീക്ഷിക്കുന്നു.