മൊത്തം ജി.ഡി.പിയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു, ഒന്നാംസ്ഥാനം നില നിർത്തി യു. എസ്

കഴിഞ്ഞ വർഷത്തെ ആഗോള ജിഡിപി റാങ്കിങ്ങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടു മുൻ വർഷം ആറാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് അഞ്ചും ആറും സ്ഥാനം. വേൾഡ് ബാങ്കിന്റെ ഏറ്റവും പുതിയ ആഗോള റാങ്കിംഗിലാണ് ഇന്ത്യ പിന്തള്ളപ്പെട്ടിരിക്കുന്നത്.

അമേരിക്കയാണ് റാങ്കിങ്ങിൽ ഒന്നാമത്. 20 .5 ലക്ഷം കോടി യു.എസ് ഡോളറാണ് അമേരിക്കയുടെ 2018- ലെ മൊത്തം ആഭ്യന്തര ഉത്പാദനം.13 .6 ലക്ഷം കോടി ഡോളറിന്റെ ജിഡി പിയുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു ലക്ഷം കോടിയുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ്. 2.7 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനമെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട് പറയുന്നു.