കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ വർദ്ധന

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 6.82 ശതമാനം കൂടി. വിദേശ സഞ്ചാരികളടക്കം 46,12,932 പേരാണ് ഇക്കാലയളവിൽ കേരളത്തിൽ സന്ദർശനം നടത്തിയത്. 2018ലെ ഇതേ കാലയളവിൽ ഇത് 43,18,406 പേരായിരുന്നുവെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 4.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 41,90,468 ആയി ഉയർന്നു, 8.07 ശതമാനം വർദ്ധന. പ്രളയത്തിന് ശേഷം ചുരുങ്ങിയ കാലയളവിൽ ഇത്തരത്തിൽ വളർച്ചയുണ്ടായത് നേട്ടമായി ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു.