ജി.എസ്.ടിക്ക് പിന്നാലെ ആദായ നികുതി വരുമാനത്തിലും വൻ ഇടിവ്, ഒക്ടോബറിൽ 17 ശതമാനം കുറഞ്ഞു

സാമ്പത്തിക തകർച്ചയുടെ രൂക്ഷത വ്യക്തമാക്കി ഒക്ടോബർ മാസത്തിൽ ആദായ നികുതി വരുമാനത്തിൽ വൻ ഇടിവ്. കോർപറേറ്റ് ആദായ നികുതിയും വ്യക്തിഗത ആദായ നികുതിയും ചേർത്തുള്ള വരുമാനം കഴിഞ്ഞ മാസത്തിൽ 17 . 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഒക്ടോബറിൽ 61,475 കോടി രൂപ ഈ ഇനത്തിൽ കളക്ട് ചെയ്തപ്പോൾ ഈ വർഷം ഒക്ടോബറിൽ വരുമാനം 50,715 കോടി രൂപയിലേക്ക് താഴ്ന്നു. ജി എസ് ടി വരുമാനത്തിലും വൻ ഇടിവാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ ഇനത്തിൽ മാസം തോറും ശരാശരി 15,000 കോടി രൂപയുടെ ഇടിവ് ഉണ്ടായിട്ടുണ്ട്.

Read more

സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കോർപറേറ്റ് ആദായ നികുതിയിൽ ഗവണ്മെന്റ് ഇളവ് പ്രഖ്യാപിച്ചതാണ് ആദായ നികുതി വരുമാനത്തിൽ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് വിദഗ്ദർ പറയുന്നു.