മഴ ചതിക്കില്ല, നോർമൽ മൺസൂൺ ലഭിക്കുമെന്ന് ഐ എം ഡി റിപ്പോർട്ട്

ഈ വർഷം ഇന്ത്യയിൽ സാധാരണ അളവിൽ മഴ ലഭ്യമാകുമെന്ന് ഇന്ത്യൻ മീറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെ [ഐ എം ഡി ]റിപ്പോർട്ട്. മാത്രവുമല്ല, രാജ്യത്തത്തിന്റെ എല്ലാ ഭാഗത്തും ഈ രീതിയിൽ ‘നോർമൽ മൺസൂൺ’  ലഭ്യമാകുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവിന്റെ 96 മുതൽ 104 ശതമാനം വരെ മഴ ലഭിക്കുന്നതിനെയാണ് നോർമൽ മൺസൂൺ എന്ന വിളിക്കുന്നത്. ഈ രീതിയിൽ ഇന്ത്യയിൽ വ്യാപകമായി മഴ ലഭിക്കുന്നതിനുള്ള സാധ്യത 39 ശതമാനമാണെന്ന് ഐ എം ഡി വിലയിരുത്തുന്നു.

മഴ 90 ശതമാനത്തിൽ താഴെയാകാൻ 17 ശതമാനം സാധ്യത മാത്രമേ ഉള്ളൂവെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. നേരത്തെ സ്വാകാര്യ കാലാവസ്ഥ പഠന സ്ഥാപനമായ സ്കൈമേറ്റ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം മഴ കുറായിരിക്കുമെന്നാണ് നിഗമനം. എന്നാൽ അതിശക്തമായ മഴ വ്യാപകമായി ലഭിക്കുന്നതിന് രണ്ടു ശതമാനം സാധ്യത മാത്രമേ ഐ എം ഡി പഠനം കാണുന്നുള്ളൂ.

ഐ എം ഡിയുടെ ഈ പ്രവചനം ഖരീഫ് സീസണിലെ കൃഷി പണികൾക്ക് തയാറെടുക്കുന്ന ഇന്ത്യയിലെ കാർഷിക മേഖലക്ക് പുതിയ ഉണർവ് പകർന്നിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതിയിൽ മഴ ലഭിക്കുന്നതിനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കാണുന്നത്.