ഐ.എഫ്.സി, മണപ്പുറം ഫിനാൻസിൽ 3.5 കോടി ഡോളർ നിക്ഷേപിക്കും

ലോക ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ [ ഐ എഫ് സി] മണപ്പുറം ഫിനാൻസിൽ വൻതുക നിക്ഷേപിക്കും. 3 .5 കോടി യു എസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. വായ്പയായാണ് തുക നിക്ഷേപിക്കുക.

ഇന്ത്യയിലെ എൻ ബി എഫ് സി കളിൽ ഇതാദ്യമായാണ് ഐ എഫ് സി നിക്ഷേപം നടത്തുന്നത്. ഇന്ത്യയിൽ മൊത്തം 23,000 ടൺ സ്വർണമുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ രേഖകൾ ഉദ്ധരിച്ചു കൊണ്ട് മണപ്പുറം ഫിനാൻസ് അറിയിച്ചു.

ഗ്രാമീണ, കാർഷിക മേഖലയിലെ ആളുകൾക്ക് സ്വർണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വായ്പ നൽകുന്നതിന് ലക്‌ഷ്യം വെച്ചാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ഐ എഫ് സിയുടെ ഇന്ത്യയിലെ കൺട്രി ഹെഡ്, ജൂൺ ഷാങ് പറഞ്ഞു.