എന്‍.ബി.എഫ്‌.സി രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്

ഇന്ത്യയിലെ എന്‍ബിഎഫ്‌സി രംഗത്തെ ശക്തമായ സാന്നിധ്യമായി ഐസിഎല്‍ ഫിന്‍കോര്‍പ്. മാറുന്ന കാലത്തിനും സാമ്പത്തികരംഗത്തിനുമനുസരിച്ച് പ്രവര്‍ത്തനരീതിയിലും ആസൂത്രണത്തിലും ശരിയായ മാറ്റങ്ങള്‍ വരുത്തിയുള്ള മുന്നേറ്റമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കളുടെ അഭിവൃദ്ധിയും പുരോഗതിയും മുന്‍നിര്‍ത്തി പുതുമയാര്‍ന്നതും കാലാനുസൃതവുമായ പദ്ധതികളാണ് ഐസിഎല്‍ ഫിന്‍കോര്‍പ് മുന്നോട്ടുവച്ചിട്ടുള്ളത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗോള്‍ഡ് ലോണുകള്‍ ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥകളിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു.

സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി അവതരിപ്പിച്ച ‘സ്ത്രീ സുരക്ഷ’ എന്ന പദ്ധതി, ബിസിനസ് ലോണുകള്‍, ഹോം ലോണുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ വഴി കുറഞ്ഞ പലിശ നിരക്കില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് വായ്പകള്‍ ലഭ്യമാക്കുന്നു. കൂടാതെ ഹെല്‍ത്ത് & ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളും ഐസിഎല്‍ ഫിന്‍കോര്‍പ് അവതരിപ്പിച്ചിട്ടുണ്ട്.

ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് എന്‍ബിഎഫ്‌സി സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് കൂടുതല്‍ ലളിതമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ ATM ഇരിഞ്ഞാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആധുനിക ബാങ്കിങ്ങില്‍ ലഭ്യമായ എല്ലാ സാങ്കേതിക വൈദഗ്ദ്യവും ഉറപ്പാക്കിയിട്ടുള്ള ഈ ATM സംരംഭം 2022-2023 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

EWIRE Softtech Pvt. Ltd.- ന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഈ ആധുനിക ബാങ്കിംഗ് സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഏത് ബാങ്കിന്റെയും ATM കാര്‍ഡ് വഴി പണം പിന്‍വലിക്കുന്നതിനും സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കൊടാക് മഹിന്ദ്ര ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് CDM വഴി പണം നിക്ഷേപിക്കുന്നതിനും സാധിക്കുന്നു. YES ബാങ്കുമായി സഹകരിച്ചാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ഉപഭോക്താക്കള്‍ക്ക് ATM കാര്‍ഡ് ലഭ്യമാക്കുന്നത്.

ദക്ഷിണേന്ത്യയില്‍ 31 വര്‍ഷം നീണ്ട വിശ്വസ്ത സേവനപാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ജിസിസി രാജ്യങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 250-ല്‍ അധികം ബ്രാഞ്ചുകള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ഇതിനോടകം ഉണ്ട്. കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തില്‍ നൂറിലധികം ബ്രാഞ്ചുകള്‍ തുടങ്ങാനും ഐസിഎല്‍ ഫിന്‍കോര്‍പ് ലക്ഷ്യമിടുന്നുണ്ട്.