ഹിന്ദുസ്ഥാൻ യൂണിലിവർ ഹോർലിക്സ് ബ്രാൻഡ് സ്വന്തമാക്കി, 31,700 കോടിയുടെ ഇടപാട്

Gambinos Ad
ript>

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി. ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള നിരവധി ഉത്പന്നങ്ങള്‍ നിർമ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഗ്ലാക്‌സോ.

Gambinos Ad

31,700 കോടി രൂപയുടതാണ് ഇടപാട്. കണ്‍സ്യൂമര്‍ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഇടപാടെന്ന് ഇതിനെ വിശേഷിപ്പിക്കാം.ഇടപാട് പ്രകാരം ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഓഹരികൾ 4 : 39 എന്ന അനുപാതത്തില്‍ ഓഹരി ലഭിക്കും.

ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമിംസ്‌ ലി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്‍ട്ടിസുമായി 2015 മുതല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെ പങ്കാളിയാണ്. ഈ സംയുക്ത സംരഭത്തിന്റെ 36.5 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഹോര്‍ലിക്സ് ഉള്‍പ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉത്പന്ന ബ്രാന്‍ഡുകള്‍ വില്‍ക്കാന്‍ ശ്രമംനടന്നത്.

2015 ലാണ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെയും നോവാര്‍ട്ടിസും പങ്കാളികളാകുന്നത്.ജി എസ് കെ ബംഗ്ലാദേശിന്റെ 82 ശതമാനം ഓഹരികളും യുണിലിവർ വാങ്ങി.