എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചിയില്‍ പ്ലോഗത്തോണ്‍ സംഘടിപ്പിച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചിയില്‍ പ്ലോഗത്തോണ്‍ സംഘടിപ്പിച്ചു. മാലിന്യ സംസ്‌ക്കരണം, വൃത്തിയുള്ള പരിസ്ഥിതി എന്നിവയുടെ ബോധവത്ക്കരണത്തിനായാണ് റണ്‍ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതം എന്ന സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കാനായിരുന്നു കൂട്ടയോട്ടം.

എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചിയില്‍ പ്ലോഗത്തോണ്‍ സംഘടിപ്പിച്ചു. ആരോഗ്യവും വൃത്തിയും പച്ചപ്പുമുള്ള കൊച്ചി, ഫിറ്റ്‌നെസുള്ള ആളുകള്‍ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മൂന്ന് കിലോമീറ്റര്‍ / അഞ്ച് കിലോമീറ്റര്‍ ഓട്ടം സംഘടിപ്പിച്ചത്. INS വെണ്ടുരുത്തിയുടെ കമാന്‍ഡിംഗ് ഓഫീസറും സ്റ്റേഷന്‍ കമാന്‍ഡറുമായ കമാന്‍ഡര്‍ ജി. പ്രകാശാണ് ഇവന്റ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇത് കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഗോ ഗ്രീന്‍ ശ്രമങ്ങളുടെ ഭാഗമായി പേപ്പര്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഒഴിവാക്കി അത് ഇമെയിലില്‍ ആക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.