ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കും

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ നിർമ്മാണം തുടങ്ങാൻ ആലോചിക്കുന്നു. നിലവിൽ പൂർണമായും അമേരിക്കയിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് ഇന്ത്യയിൽ 50 ശതമാനം നികുതി നൽകണം. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഉയർന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇന്ത്യയിൽ ബൈക്കുകൾ നിർമ്മിക്കാൻ കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ ഹീറോ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇന്ത്യയിൽ ഉത്പാദനം തുടങ്ങുക.

250 മുതൽ 500 സി.സി ബൈക്കുകൾ നിർമ്മിക്കാനാണ് പ്ലാൻ. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി “ദി മിന്റ്” റിപ്പോർട്ട് ചെയ്തു. രണ്ടു മുതൽ അഞ്ച് വർഷത്തിനകം ഉത്പാദനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യയിലെ മാർക്കറ്റുകൾ ലക്‌ഷ്യം വെച്ചാണ് ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കുന്നത്.