ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്‍കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍

ഫര്‍ണിച്ചര്‍ ഫിറ്റിങ്സിലും ഹാര്‍ഡ്വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലുള്ള റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു.

പേരു സൂചിപ്പിക്കും പോലെ തന്നെ ഗ്ലാസ് പാര്‍ട്ടീഷന്‍ ക്ലാമ്പുകളാണ് ഇത്. നിലവിലെ ടേബിളുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ തുളയ്ക്കുകയോ ചെയ്യാതെ തന്നെ ഇവ ഉറപ്പിക്കാം. മരം, മാര്‍ബിള്‍, ക്വാര്‍ട്ട്സ് സ്റ്റോണ്‍സ്, ഗ്ലാസ് എന്നിങ്ങനെ 45 എംഎം കനമുള്ള ഏതു തരം പ്രതലത്തിലും ഇവ ക്ലാമ്പ് ചെയ്യാം.

സഹ പ്രവര്‍ത്തകര്‍ തമ്മിലും ഉപഭോക്താക്കള്‍ തമ്മിലും ഏതെങ്കിലും തരത്തില്‍ അകലം പ്രകടിപ്പിക്കാത്ത അത്ര സുതാര്യമാണ് ഈ ഗ്ലാസ് മറകള്‍. അതേസമയം തന്നെ ഇവ നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി സുരക്ഷിതവുമാക്കുന്നു. ആവശ്യമില്ലാത്തപ്പോള്‍ ഒരു വ്യത്യാസവുമില്ലാതെ അതേപടി തന്നെ അഴിച്ചു മാറ്റുകയും ചെയ്യാം.