പുതിയ ജി.എസ്.ടി ഫയലിംഗ് രീതി ഒക്ടോബർ മുതൽ

പരിഷ്ക്കരിച്ച ജി എസ് ടി റിട്ടേൺ ഫയലിംഗ് ഈ വർഷം ഒക്ടോബർ മുതൽ നിലവിൽ വരും. ജൂലൈ മുതൽ നടപ്പാക്കാനാണ് നേരത്തെ ജി എസ് ടി കൗൺസിൽ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വന്നതാണ് കാലതാമസത്തിന് കാരണമായത്.
നിലവിലുള്ള പ്രതിമാസ റിട്ടേൺ ഫയലിംഗ് രീതി അടുത്ത ജനുവരിയോടെ ഇല്ലാതാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജി എസ് ടി ആർ – 3 ബി ഫോറത്തിന് പകരം ജി എസ് ടി ആർ ഇ ടി – 01 എന്ന ഫോം നിലവിൽ വരും.