വോഡഫോണിനും എയർടെലിനും 45,000 കോടി രൂപയുടെ ആശ്വാസം; കുടിശ്ശിക അടവ് കാലാവധി സർക്കാർ നീട്ടും

ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിൽ നിന്ന് നൽകേണ്ട സ്പെക്ട്രം പേയ്മെന്റുകൾ സർക്കാർ രണ്ട് വർഷത്തേക്ക് മാറ്റിവെയ്ക്കും. ഒരു വർഷത്തോളമായി ഈ മേഖലയിൽ തുടരുന്ന വിലയുദ്ധവും, 13 ബില്യൺ ഡോളർ കുടിശ്ശിക ആവശ്യപ്പെട്ടു കൊണ്ടുള്ള കഴിഞ്ഞ മാസത്തെ കോടതി തീരുമാനവും, വർദ്ധിച്ചു വരുന്ന കടവും കാരണം തകർച്ചയിലായ വ്യവസായത്തെ സഹായിക്കുന്നതിന്റെ ഭാഗമാണ് ഇത്.

മൊറട്ടോറിയം 2020 ഏപ്രിൽ മുതൽ രണ്ട് വർഷത്തേക്ക് ആയിരിക്കും, ന്യൂഡൽഹിയിൽ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എയർ വേവ് ലേലത്തിൽ നിശ്ചയിച്ചിട്ടുള്ള പലിശ തുടർന്നും നൽകണമെന്നും അവർ പറഞ്ഞു.

ലൈസൻസ് ഫീസും സ്പെക്ട്രം ചാർജുകളും 20 ബില്യൺ ഡോളറിലധികം നൽകാനുണ്ടെന്ന് സർക്കാർ കണക്കാക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു പാനൽ ശിപാർശ ചെയ്തിട്ടുണ്ട്. 45,000 കോടി രൂപ (6.3 ബില്യൺ ഡോളർ) ആണ് കമ്പനികൾക്ക് ആശ്വാസം ലഭിക്കുക, വ്യവസായത്തെ സഹായിക്കുന്നതിനുള്ള മറ്റ് നടപടികളെ കുറിച്ച് പാനൽ ചർച്ച തുടരുമെന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.