പവൻ വില 28,500 മറികടന്നു, മാന്ദ്യത്തെ കുറിച്ചുള്ള ആശങ്ക സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു

സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡാണിത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 16ന് 22,080 രൂപയായിരുന്നു ഒരു പവന്റെ നിരക്ക്.

Read more

ഓണം, കല്യാണസീസണുകൾ എത്തിയതാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണത്തിന്റെ മൂല്യം ഉയർത്തുകയാണ്. അമേരിക്ക പലിശ നിരക്കിൽ വീണ്ടും ഇളവ് വരുത്തുമെന്ന റിപ്പോർട്ടുകളും സ്വർണത്തിന്റെ ഡിമാന്റിൽ വർധനയുണ്ടാക്കുന്നു. ലോകത്തെ പല പ്രമുഖ കേന്ദ്ര ബാങ്കുകളും സ്വർണത്തിലുള്ള നിക്ഷേപം ഉയർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.