സ്വർണത്തിന് തീവിലയാകുന്നു, രൂപയിൽ കനത്ത ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിലെ അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഓണത്തിന് മുമ്പായി പവന്റെ നിരക്ക് 30,000 രൂപ മറികടക്കുമെന്ന സൂചനകളാണ് വിപണി പങ്ക് വെയ്ക്കുന്നത്.

അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതു മൂലമുള്ള ആഗോള സാമ്പത്തിക മാന്ദ്യമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം. ഇതിന്‍റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില പ്രകടമായി വർദ്ധിക്കുകയാണ്.

Read more

ട്രോയ് ഔൺസ് സ്വർണത്തിന് 1543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വർണത്തിന്റെ ഡിമാൻഡ് കൂടാൻ കാരണമായിട്ടുണ്ട്. വിനിമയനിരക്കിൽ ഡോളറിനെതിരെ 72.39 എന്ന നിരക്കിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ ഇടിഞ്ഞിരുന്നു.