സ്വർണവില പവന് 80 രൂപ കുറഞ്ഞു, അന്താരാഷ്ട്ര മാർക്കറ്റിലും കുറവ്

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 2945 രൂപയും പവന് 23560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2955 രൂപയും പവന് 23640 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3145 രൂപയും പവന് 25160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. മാര്‍ച്ച് നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

Read more

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി.  ട്രോയ് ഔൺസിന് (31.1 ഗ്രാം) 1278.28 ഡോളറാണ് ഇന്നത്തെ നിരക്ക്.