ജി.ഡി.പി വളർച്ച 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച് സൊല്യൂഷൻസ് റിപ്പോർട്ട്

ഇന്ത്യയുടെ ജി ഡി പി വളർച്ച 2019 -20 സാമ്പത്തിക വർഷത്തിൽ 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച് സൊല്യൂഷൻസ്. നേരത്തെ 5.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഫിച്ച് തയാറാക്കിയ നിഗമനം. മാനുഫാക്ചറിംഗ് രംഗത്തെ തളർച്ച, ഡിമാൻഡിലെ ഇടിവ്, സപ്ലൈ ചെയിനിൽ സംഭവിച്ചിരിക്കുന്ന പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാണ് ഫിച്ച് ചൂണ്ടികാട്ടുന്നത്. കൊറോണ രോഗ ബാധ പടരുന്നതും ഇന്ത്യൻ സമ്പദ്ഘടനയെ ഈ സാമ്പത്തിക വർഷത്തിൽ പ്രതികൂലമായി ബാധിക്കും. ഡിസംബറിൽ സമാപിച്ച പാദത്തിൽ ജി ഡി പി വളർച്ച 4.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

Read more

അതേസമയം ഇന്ത്യയുടെ മാനുഫാക്ചറിംഗ്  ഇൻഡക്സ് ഫെബ്രുവരിയിൽ 54.5 ശതമാനത്തിലേക്ക് താഴ്ന്നു. ജനുവരിയിൽ ഇത് 55.3 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനമായി കൂടി. ജനുവരിയിൽ ഇത് 7.16 ശതമാനമായിരുന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിൽ തൊഴിലില്ലായ്മയുടെ തോത് ജനുവരിയിലെ 5.97 ശതമാനത്തിൽ നിന്ന് 7.37 ശതമാനമായി കൂടിയതായി റിപ്പോർട്ട് പറയുന്നു. അർബൻ മേഖലയിൽ തൊഴില്ലായ്‌മ നേരിയ തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. 9.70 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായാണ് കുറഞ്ഞത്.