ഇന്ത്യയുടെ ജി.ഡി.പി വളർച്ച 4.5 ശതമാനമായി കുറഞ്ഞു; ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥ

 

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 4.5 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകളേക്കാൾ മോശമാണ് ഇത്. 2013 മാർച്ച് 31 ന് അവസാനിച്ച പാദത്തിനു ശേഷം സാമ്പത്തിക വികാസത്തിൽ രേഖപ്പെടുത്തിയ വേഗത കുറവാണ് ഇത്.

ഉപഭോക്തൃ ആവശ്യവും സ്വകാര്യ നിക്ഷേപവും ദുർബലമാവുകയും ആഗോള മാന്ദ്യം കയറ്റുമതിയെ ബാധിക്കുകയും ചെയ്തു. കഴിഞ്ഞ പാദത്തിൽ 5.0 ശതമാനം വളർച്ച കൈവരിച്ച സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിച്ചു. കുറഞ്ഞ ഡിമാൻഡും മേഖലയിലുടനീളം ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളും കാരണം വളർച്ചാ മാന്ദ്യത്തിനെതിരെ സമ്പദ്‌വ്യവസ്ഥ പൊരുതുന്ന അവസ്ഥയാണ് നിലവിലുള്ളത്.