ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ ഇടിവ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ശതമാനം കുറഞ്ഞു. 4440 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2018 -19 സാമ്പത്തിക വർഷത്തിൽ ഉണ്ടായത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള വിദേശ നിക്ഷേപമാണ് ഇത്.

Read more

ടെലിക്കമ്യൂണിക്കേഷൻ, ഫാർമസ്യുട്ടികൾ രംഗങ്ങളാണ് ഏറ്റവും വലിയ തോതിലുള്ള തിരിച്ചടി നേരിട്ടത്. ടെലിക്കമ്യൂണികേഷൻ രംഗത്ത് 56 ശതമാനവും ഫാർമസ്യുട്ടിക്കൽ രംഗത്ത് 74 ശതമാനവും ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഫിനാൻഷ്യൽ, ബാങ്കിങ് ഇൻഷുറൻസ് മേഖലകളിൽ വിദേശ നിക്ഷേപം വർധിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ രംഗങ്ങളിൽ 37.3 ശതമാനം വർധനയാണ് ഉണ്ടായത്.