ഐ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ സിഗ്‌നേച്ചര്‍ സെന്റര്‍ കൊച്ചിയില്‍

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും രാജ്യത്തെ നേത്ര ചികിത്സാ രംഗത്തെ പ്രമുഖരുമായ ഐ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ സിഗ്‌നേച്ചര്‍ സെന്റര്‍ കൊച്ചിയില്‍ ഫെബ്രുവരി നാലിന് പ്രവര്‍ത്തനം തുടങ്ങും. ഐ ഫൗണ്ടേഷന്റെ ഇന്ത്യയിലെ എട്ടാമത് സിഗ്‌നേച്ചര്‍ സെന്ററാണിത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനു സമീപമാണ് 45,000 സ്‌ക്വയര്‍ ഫീറ്റില്‍ എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നാല് ഓപ്പറേഷന്‍ തീയറ്ററുകള്‍, 15 കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, 18 ഒപ്റ്റോമെട്രി ലെയ്ന്‍കള്‍, 10 ഇന്‍വെസ്റ്റിഗേഷന്‍ മുറികള്‍, ഡ്രഗ് സ്റ്റോര്‍, വിഐപി ലോഞ്ച്, എക്സിക്യൂട്ടീവ് ഇന്‍ പേഷ്യന്റ് റൂമുകള്‍, ഡേ കെയര്‍ യൂണിറ്റുകള്‍, ആധുനിക ഒപ്റ്റിക്കല്‍ ഔട്ട്ലെറ്റ് എന്നിവ കൊച്ചി സിഗ്‌നേച്ചര്‍ സെന്ററിന്റെ പ്രത്യേകതകളാണ്. അത്യാധുനിക ലേസര്‍ റിഫ്രാക്റ്റീവ് തിമിര ശസ്ത്രക്രിയ, ഫെംറ്റോസെക്കന്റ് ലേസര്‍ റിഫ്രാക്റ്റീവ് സ്യൂട്ട് സിസ്റ്റം ഉപയോഗിച്ചുള്ള സര്‍ജറികള്‍, വിറ്റ്രിയോ റെറ്റിനല്‍ രോഗങ്ങള്‍ക്കുള്ള സര്‍ജറികള്‍, സ്പെഷലൈസ്ഡ് ഗ്ലൂക്കോമ പരിചരണം, ശിശു നേത്ര പരിചരണം, നേത്ര ബാങ്ക,് ഒപ്റ്റോമെട്രി കെയര്‍ തുടങ്ങി എല്ലാ വിധ നേത്ര ചികിത്സാ സംവിധാനങ്ങളും ഐ ഫൗണ്ടേഷന്റെ കൊച്ചി സെന്ററിലുണ്ട്.

തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമായി ഏഴു സെന്ററുകളുള്ള ഐ ഫൗണ്ടേഷന്‍ പ്രധാന നഗരങ്ങളിലെല്ലാം നേത്ര ചികിത്സയിലും പരിചരണത്തിലും ലഭ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ ഫൗണ്ടേഷന്‍ സിഗ്‌നേച്ചര്‍ സെന്റര്‍ രീതിക്ക് തുടക്കമിടുന്നത്. ചെറിയ ക്ലിനിക്കുകള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ക്ക് സിഗ്‌നേച്ചര്‍ സെന്ററിനെ ആശ്രയിക്കന്‍ സാധിക്കും.

ഗുണമേന്മയുള്ള നേത്ര ചികിത്സയുടെ അപാകത നമ്മുടെ രാജ്യത്തുണ്ടെന്നും ഈ ആവശ്യം തിരിച്ചറിഞ്ഞ് മിതമായ നിരക്കില്‍ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഡി. രാമമൂര്‍ത്തി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനവും ഐ ഫൗണ്ടേഷന്റെ കൊച്ചിയിലെ സെന്ററിലുണ്ടാവും. കര്‍മ്മനിരതരായ 50 നേത്ര ചികിത്സ വിദഗ്ദരും 100 ഒപ്റ്റോമെട്രിസ്റ്റുകളും 400 സ്റ്റാഫംഗങ്ങളുമാണ് ഐ ഫൗണ്ടേഷന്റെ കരുത്ത്. ഈ സൗകര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നേത്ര പരിശോധനയും കണ്‍സള്‍ട്ടേഷനും ഒരു മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ആശുപത്രിയുടെ 100 കിലോമീറ്റര്‍ ചുറ്റളവിലും ഉള്‍പ്രദേശങ്ങളിലും ചികിത്സയെത്തിക്കുന്നതിനായി മൊബൈല്‍ വാനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഐ ഫൗണ്ടേഷന്റെ എട്ടു സെന്ററുകളും ഇലക്ട്രോണിക് സംവിധാനത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച വൈദ്യോപദേശം ലഭ്യമാകും.

1980കളില്‍ ആരംഭിച്ച ഐ ഫൗണ്ടേഷന്റെ എല്ലാ ആശുപത്രികള്‍ക്കും എന്‍.എ.ബി.എച്ച് അംഗീകാരമുണ്ട്. കോയമ്പത്തൂര്‍, ബംഗളൂരു, തിരുപ്പൂര്‍, നീല്‍ഗിരീസ് എന്നിവിടങ്ങളിലാണ് മറ്റ് സെന്ററുകള്‍. മികച്ച സാങ്കേതിക വിദ്യ ഉറപ്പു നല്‍കുന്ന ഐ ഫൗണ്ടേഷന് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യമായി ലേസര്‍ നേത്ര ശസ്ത്രക്രിയ അവതരിപ്പിച്ച ആശുപത്രികളിലൊന്നാണ് ഐ ഫൗണ്ടേഷന്‍. ഗ്രൂപ്പിനു കീഴില്‍ നിര്‍ധനരായ രോഗികള്‍ക്കായി നേത്ര ജ്യോതി ട്രസ്റ്റ് എന്ന ചാരിറ്റി സംഘത്തിനു രൂപം നല്‍കി കോയമ്പത്തൂരിലെ രാജലക്ഷ്മി നേത്രാലയ, തിരുപ്പൂരിലെ തിരുമൂര്‍ത്തി നേത്രാലയ എന്നീ സെന്ററുകള്‍ വഴി വിവിധ ചികിത്സാ സഹായങ്ങളും നല്‍കി വരുന്നു.

ഡോക്ടര്‍മാരെയും ഒപ്റ്റോമെട്രിസ്റ്റുകളെയും പരിശീലിപ്പിക്കുന്നതിനായി അക്കാഡമിക് വിങ്ങും പ്രത്യേക ഗവേഷണ സംഘവുമുണ്ട്. ഡോ. ഡി.രാമമൂര്‍ത്തി ഓള്‍ ഇന്ത്യാ ഒപ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാനായും തുടര്‍ന്ന് ഓള്‍ ഇന്ത്യാ ഒപ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഡി. രാമമൂര്‍ത്തി, കൊച്ചി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആര്‍. ഗോപാല്‍, കാറ്ററാക്ട്, കോര്‍ണിയ, റിഫ്രാക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ശ്രേയസ് രാമമൂര്‍ത്തി, കാറ്ററാക്ട്, റിഫ്രാക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ.അര്‍ച്ചന നായര്‍, വിട്രിയോ റെറ്റിന കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ മുരളി, ചീഫ് ഒപ്റ്റോമെട്രിസ്റ്റ് രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 90722 92222, 9633552955, 0484 4242000