ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ സാങ്കേതിക വിദ്യ നിര്‍ണായകം; സൗസ്തവ് ചക്രബര്‍ത്തി

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ അറിവിനും, അവബോധത്തിനുമൊപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗവും പ്രധാനമാണെന്ന് ഈ രംഗത്തെ അതികായന്മാരിലൊരാളും പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്, ക്യാപിറ്റല്‍ ക്വോഷ്യന്റ സ്ഥാപകനുമായ സൗസ്തവ് ചക്രബര്‍ത്തി പറഞ്ഞു. കൊച്ചിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ പ്ലാനിങ് ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങി നവ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ക്യാപ്പിറ്റല്‍ ക്വോഷ്യന്റിന്റെ സേവനങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി. പ്രമുഖ ഷെയര്‍ ബ്രോക്കിങ് സ്ഥാപനമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡും, ക്യാപിറ്റല്‍ ക്വോഷ്യന്റും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് സി.ഇ.ഒ അക്ഷയ് അഗര്‍വാള്‍, ഗൈഡ് അഡ്വെര്‍ടൈസിങ് ഡയറക്റ്റര്‍ ഡോ. ടി. വിനയകുമാര്‍, നോവല്‍റ്റി ക്ലോത്തിങ് എം.ഡി ഇ.പി ജോര്‍ജ് എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുത്തു.