ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂത് എന്നിവരുടെ വസതികളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് [ഇ ഡി ]
ഇന്ന് റെയ്ഡ് നടത്തി.

മുംബൈയിലെയും ഔറംഗബാദിലെയും അഞ്ചു കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഇ ഡി ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചപ്പോൾ ചന്ദ കൊച്ചാർ പ്രതികരിച്ചില്ല.
വിഡിയോകോണിന് 1875 കോടി രൂപ ഐ സി ഐ സി ഐ ബാങ്ക് വായ്പ അനുവദിച്ച കേസിലാണ് ഇ ഡിയും സി ബി ഐയും കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതിൽ ചന്ദ കൊച്ചാർ തന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് കേസ്.