ഭക്ഷ്യമേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഡബിള്‍ ഹോഴ്‌സ്

പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഡബിള്‍ ഹോഴ്‌സ് അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു. ഡബിള്‍ ഹോഴ്‌സ് സ്ഥാപകന്‍ ശ്രീ. എം. ഒ. ജോണിന്റെ അനുസ്മരണാര്‍ത്ഥം രൂപീകരിച്ച എം. ഒ. ജോണ്‍ ഫൗണ്ടേഷന്റെ CSR പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. ഭക്ഷ്യമേഖലയില്‍ നൂതനാശയങ്ങളും വേറിട്ട പരീക്ഷണങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ Food Innovation Hub ആയി കേരളത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ, ഈ മേഖലയില്‍ യുവജനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്തിനും കൂടിയാണ് ഈ സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ കോളേജുകളില്‍ “Food Incubators” നെയും പിന്തുണയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് ഡബിള്‍ ഹോഴ്‌സ്.

കേരളത്തിലെ ആദ്യത്തെ സോര്‍ട്ടക്‌സ് അരി അവതരിപ്പിച്ച ഡബിള്‍ ഹോഴ്‌സ്, എന്നും ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു പുതുമ നിറഞ്ഞ ഉത്പന്നങ്ങള്‍ വിപണിയില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നുണ്ട്. FBD ടെക്‌നോളജി (Fluidised Bed Dryer Technology) ഉപയോഗിച്ച് തയ്യാറാക്കിയ, പച്ചവെള്ളത്തില്‍ കുഴച്ചുണ്ടാക്കാവുന്ന ഇടിയപ്പം പൊടി, Pre-Steam ടെക്‌നോളജിയില്‍ തയ്യാറാക്കപ്പെട്ട പുട്ടുപൊടി, ഡബിള്‍ റോസ്റ്റഡ് റവ, Milk Solids അടങ്ങിയ ഇന്‍സ്റ്റന്റ് പായസം മിക്‌സ് തുടങ്ങിയ, ഇപ്പോള്‍ വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉത്പന്നങ്ങള്‍ ഡബിള്‍ ഹോഴ്‌സിന്റെ മേല്‍പ്പറഞ്ഞ ആശയങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ്.

അറുപതാം വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി തൃശ്ശൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ എം. ഒ. ജോണ്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ശ്രീ. രഞ്ജി ജോണ്‍, എം. ഒ. ജോണ്‍ ഫൗണ്ടേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൂടാതെ ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസ് അറുപതാം വാര്‍ഷിക ലോഗോയും ചടങ്ങില്‍ അനാവരണം ചെയ്തു. ഡബിള്‍ ഹോഴ്‌സ് CEO ശ്രീ. വിനോദ് മഞ്ഞില, എം. ഒ. ജോണ്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള CSR പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.

കേരളത്തിന്റെ തനതു രുചിക്കൂട്ടുകള്‍ പുതുതലമുറയെ പരിചയപ്പെടുത്തുവാനും മണ്മറഞ്ഞുകൊണ്ടിരിക്കുന്ന രുചിപ്പെരുമയക്ക് നവജീവന്‍ നല്‍കുന്നതിനുമായി ഡബിള്‍ ഹോഴ്‌സ് തയ്യാറാക്കിയ “Kerala Cuisine” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഡബിള്‍ ഹോഴ്‌സ് CEO വിനോദ് മഞ്ഞിലയുടെ അധ്യക്ഷതയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ശ്രീ. സന്തോഷ് മഞ്ഞില, ശ്രീ. ജോ രഞ്ജി, എം. ഒ. ജോണ്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ശ്രീ. രഞ്ജി ജോണ്‍, ബ്രാന്‍ഡ് അംബാസിഡര്‍ മമ്ത മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.