സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ തൊട്ടറിയാന്‍ 'ധനം' ബിസിനസ് സമ്മിറ്റ് ആന്‍ഡ് ആവാര്‍ഡ് നൈറ്റ്, ഫെബ്രുവരി 10 ന് കൊച്ചിയില്‍

രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗങ്ങളിലെ പുതിയ പ്രവണതകളിലേക്ക് വെളിച്ചം വീശുന്ന “ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്”  ഫെബ്രുവരി  10ന് കൊച്ചിയില്‍ നടക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. പത്മനാഭന്‍, ജനറല്‍ ഇന്‍ഷൂറന്‍സ് കന്പനി സി എം ഡി ആലിസ് വൈദ്യന്‍, എല്‍ െഎ സി എംഡി ബി. വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും.

ഹോട്ടല്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ വന്നതോടെ ബാങ്കിംഗ് ധനകാര്യ മേഖലയിലെ പരമ്പരാഗത ശൈലികള്‍ മാറി. ഈ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് പ്രഗത്ഭരായവരില്‍ നിന്ന് അറിയാനുള്ള അവസരമാകും സമ്മിറ്റ്. സംരംഭകരും പൊതുസമൂഹവും സ്വായത്തമാക്കേണ്ട പുത്തന്‍ അറിവുകള്‍ വിദഗ്ധരില്‍ നിന്ന് നേരിട്ട് മനസിലാക്കാം.

ദേശീയ, രാജ്യാന്തര തലത്തിലെ സാമ്പത്തിക, നിക്ഷേപ വിദഗ്ധര്‍ ഉള്‍പ്പെടെ 20ലേറെ പ്രഗത്ഭര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 ലേറെ പ്രതിനിധികള്‍ ഉണ്ടാകും. വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന പാനല്‍ ചര്‍ച്ചകളും സമിറ്റിനോടനുബന്ധിച്ചുണ്ട്.

ഈ രംഗത്തെ പ്രമുഖരുമായി നേരിട്ട് സംസാരിക്കുവാനും ചര്‍ച്ച ചെയ്യുവാനും അവസരം ലഭിക്കും. 20 ലേറെ എക്സിബിഷന്‍ സ്റ്റാളുകളുമുണ്ട്. അവാര്‍ഡ് നൈറ്റില്‍ ബാങ്കിംഗ് ധനകാര്യ രംഗത്ത് മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കും.

ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, ചിട്ടിക്കമ്പനികള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തുള്ള സമിറ്റില്‍ ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, അക്കാദമീഷ്യന്മാര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവരും സംബന്ധിക്കും.

https://www.youtube.com/watch?time_continue=4&v=KmI6O1J_KtA

For More Information