സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം നോട്ട് അച്ചടിയെന്ന് പിയുഷ് ഗോയൽ, അമേരിക്ക ‘രക്ഷപെട്ടത്’ ഇങ്ങനെയാണത്രെ

Gambinos Ad
ript>

കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ‘ടൈംസ് ഓഫ് ഇന്ത്യ’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പ്പറേഷന്‍റെ സ്ഥാപക ദിന വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.വേണ്ടത്ര കരുതൽ കൂടാതെ നോട്ടുകൾ അച്ചടിക്കുന്നത് ഒരു ധനകാര്യ തന്ത്രമാണ്. ഡെഫിസിറ്റ് ഫൈനാൻസിംഗ് എന്ന് അറിയപ്പെടുന്ന ഈ രീതി കറൻസിയുടെ മൂല്യത്തകർച്ചക്കും വിലക്കയറ്റത്തിനും വഴിയൊയൊരുക്കും.

Gambinos Ad

എന്നാൽ നോട്ട് അച്ചടി വഴി മാത്രം അമേരിക്ക ധനക്കമ്മി നിയന്ത്രിച്ചതായി പിയുഷ് ഗോയൽ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ധനക്കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിനേക്കാൾ
12 .4 ശതമാനം കണ്ട് ഉയർന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവും മൊത്തം വരുമാനവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി.

2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള ഒമ്പത് മാസക്കാലളവില്‍ 7.01 ലക്ഷം കോടി രൂപയായാണ് ധനക്കമ്മി ഉയര്‍ന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ശേഷിക്കുന്ന മൂന്ന് മാസത്തെ കൂടി കണക്കുകള്‍ പുറത്ത് വരുന്നതോടെ ധനക്കമ്മിയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായേക്കും. ഇതോടൊപ്പം കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കായുളള പദ്ധതികളും മധ്യവര്‍ഗത്തിനായുളള നികുതി ഇളവും ധനക്കമ്മി വരും നാളുകളില്‍ ഉയരുന്നതിന് ഇടയാക്കിയേക്കും.

2019 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ധനക്കമ്മി പരിഹാരത്തിനായി അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ 2003ല്‍ കൊണ്ടുവന്ന ഫിസ്കൽ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്‍റ് ആക്ട് (എഫ്ആര്‍ബിഎം) തിരികെക്കൊണ്ടുവരണമെന്നും ഗോയൽ അഭിപ്രായപ്പെട്ടു.