ലോകത്തെ പ്രമുഖ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് സി ഇ ഒ ഇന്ത്യയിൽ വച്ച് മരിച്ചതായി വാർത്ത, സ്ഥിരീകരിച്ച് കമ്പനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്, മരണവാർത്ത വ്യാജമെന്ന് ആരോപണം, വിവാദം

Gambinos Ad
ript>

ക്വാഡ്രിഗ സി എക്‌സ് എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ ജെറാൾഡ് കോട്ടൺ അന്തരിച്ചു. കാനഡ ആസ്ഥാനമായ ഈ സ്ഥാപനം ലോകത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ഒന്നാണ്. കലശലായ ഉദര രോഗം മൂലമായിരുന്നു മുപ്പതുകാരനായ കോട്ടന്റെ അന്ത്യം എന്നാണ് റിപ്പോർട്ട്.

Gambinos Ad

ഇന്ത്യയിൽ നടത്തിയ യാത്രയ്ക്കിടെ ഡിസംബർ ഒമ്പതിനാണ് അദ്ദേഹം മരിച്ചത് എന്നാണ് കമ്പനി ഒരു ഫേസ്ബുക് പോസ്റ്റ് വഴി
ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒരു ആരോരുമില്ലാത്ത ബാലന്മാർക്കായി ഒരു അനാഥാലയം ആരംഭിക്കാനാണ് അദ്ദേഹം എത്തിയത്. അതിനിടെ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പോസ്റ്റ്.
നിലവിൽ കമ്പനിയുടെ ഓപ്പറേഷൻ വിഭാഗം തലവനായ ആരോൺ മാത്യൂസ് സി ഇ ഒയുടെ താത്കാലിക ചുമതല ഏറ്റെടുത്തുവെന്ന് കമ്പനി അറിയിച്ചു.


ക്രിപ്റ്റോ കറൻസി രംഗത്ത് ഒരു പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുള്ള അദ്ദേഹം 2013 ഡിസംബർ മുതൽ കമ്പനിയുടെ സി ഇ ഒ ആണ്. എന്നാൽ ഈ മരണ വാർത്ത ഫേക്കാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. നേരത്തെ ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട സ്ഥാപനമാണ് ക്വാഡ്രിഗ എക്‌സ്‌ചേഞ്ച്. ഈ എക്‌സ്‌ചേഞ്ചിൽ സൂക്ഷിച്ചിരിക്കുന്ന 2500 കോടിയിൽ പരം ഡോളർ മൂല്യം വരുന്ന ബിറ്റ്‌കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികളുടെ പാസ്സ്‌വേർഡ്‌ അറിയാവുന്ന ഒരേയൊരു വ്യക്തി കോട്ടൺ ആണ്. അതുകൊണ്ട് ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നില്ല. ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇദ്ദേഹവും സ്ഥാപനവും ചേർന്ന് കെട്ടിച്ചമച്ച കഥയാണ് ചരമ വാർത്ത എന്നാണ് യു ഡോട്ട് ടുഡേ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഡിസംബർ ഒമ്പതിന് ഇന്ത്യയിൽ വച്ച് മരിച്ചു എന്ന് പറയുമ്പോഴും ഇന്ത്യയിലെ ഒരു മാധ്യമവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതെല്ലം മരണത്തെ കുറിച്ച് സംശയം ഉയർത്തുന്നുണ്ട്. 115,000 ഇടപാടുകാർ കമ്പനിക്കുണ്ട് എന്നാണ് റിപോർട്ടുകൾ. അതുകൊണ്ട് അദ്ദേഹം മുങ്ങിയതാണെന്ന സംശയം പലരും ശക്തമായി ഉയർത്തുന്നുണ്ട്.


എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇടപാടുകാരനുമായ ഫ്രഡി ഹേർട്ട് ലൈൻ ഇതെല്ലം തള്ളിക്കളയുന്നു. വളരെ ജെന്റിൽമാനായ അദ്ദേഹത്തിന് ഇങ്ങനെ ഒരു വാർത്ത സൃഷ്ടിച്ച് മുങ്ങേണ്ട കാര്യമില്ലെന്നാണ് ഫ്രഡി പറയുന്നത്.

കോള്‍ഡ് വാലറ്റ് എന്ന ഓഫ്‌ലൈന്‍ സ്റ്റോറേജില്‍ സൂക്ഷിച്ചിട്ടുള്ള ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും കമ്പനിയുടെ ലോക്കറില്‍ മരവിച്ചിരിപ്പാണ്. ഹാക്കര്‍മാരെ പേടിച്ച് പാസ് വേഡുകള്‍ ആര്‍ക്കും നല്‍കിയിരുന്നില്ല.
.