ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ

ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ. കമ്പനിയുടെ നാല് ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഐഎന്‍സി (ജിബിസിഐ) യുടെ ട്രൂ സീറോ വേസ്റ്റ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഹിമാചല്‍പ്രദേശിലെ ബദ്ദി, ഗോവ, ഗുജറാത്തിലെ സനന്ദ്, ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി എന്നിവിടങ്ങളിലുള്ള കോള്‍ഗേറ്റ് ഇന്ത്യയുടെ 4 നിര്‍മ്മാണ പ്ലാന്റുകള്‍ക്കാണ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ഗ്രീന്‍ ബിസിനസ് പെര്‍ഫോമന്‍സിനെ ആഗോള തലത്തില്‍ അംഗീകരിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ജിബിസിഐ. വേസ്റ്റ് കുറയ്ക്കാനും വിഭവങ്ങളെ പരമാവധി ഉപയോഗിക്കാനും ജിബിസിഐ നടത്തുന്ന പദ്ധതിയാണ് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍. മിനിമം പ്രോഗ്രാം റിക്വയര്‍മെന്റുകളിലൂടെ ക്രെഡിറ്റ് പോയിന്റ് നേടിയാണ് സ്ഥാപനങ്ങള്‍ ട്രൂ സര്‍ട്ടിഫിക്കേഷന്‍ നേടുന്നത്. റാങ്കിംഗ് സംവിധാനത്തിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റിനമാണ് ഈ ഇനത്തിലെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍.

സ്ഥാപനങ്ങളെ അവരുടെ സീറോ വേസ്റ്റ് ഗോളുകള്‍ വിശദീകരിക്കാനും അവ മുന്നോട്ടു കൊണ്ടുപോകാനും ഗോളുകള്‍ നേടിയെടുക്കാനും കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാനും പൊതു ആരോഗ്യ സംരക്ഷണം നടത്താനും ഉദകുന്ന തരത്തിലാണ് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ട്രൂ സര്‍ട്ടിഫിക്കേഷനുള്ള ഇടങ്ങള്‍ സസ്റ്റെയ്‌നബിളിറ്റിയെ പിന്തുണയ്ക്കുകയും മാലിന്യം ലാന്‍ഡ്ഫില്ലുകളിലേയ്ക്കും ഇന്‍സിനറേറ്ററുകളിലേക്കും (മാലിന്യത്തില്‍നിന്നുള്ള ഊര്‍ജം) എന്‍വയോണ്‍മെന്റിലേക്കും എത്തുന്നത് കുറയ്ക്കുകയും ചെയ്യുന്നത് വഴി ഉയര്‍ന്ന റേറ്റിംഗ് സിസ്റ്റം ലഭിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ട്രൂ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്.