മാന്ദ്യം ഐ. ടി മേഖലയെ വരിഞ്ഞു മുറുക്കുന്നു, കോഗ്നിസന്റ് 7000 ജീവനക്കാരെ പിരിച്ചു വിടുന്നു

ചെലവ് ചുരുക്കലിന്റെ ഭാഗമായി 7000 ജീവനക്കാരെ പിരിച്ചു വിടാൻ ലോകത്തെ പ്രമുഖ ഐ ടി കമ്പനിയായ കോഗ്നിസന്റ്. 5000 മുതൽ 7000 ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. മിഡിൽ , സീനിയർ ലെവലിലുള്ള ജീവനക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാരിൽ പകുതിപ്പേർ ഇന്ത്യക്കാരാണ്. ഈ വർഷം സീനിയർ ഉദ്യോഗസ്ഥന്മാർക്ക് ഇൻക്രിമെന്റ് നൽകേണ്ടെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Read more

മറ്റു 5000 ജീവനക്കാരെ പരിശീലനത്തിന് ശേഷം തുടരാൻ അനുവദിക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഏറെ ഡൈനാമിക് ആയ ഐ ടി രംഗത്ത് മാറ്റത്തിന് വിധേയരാകാത്ത ജീവനക്കാരെ തുടരാൻ അനുവദിക്കാൻ ആകില്ല എന്നാണ് കമ്പനിയുടെ നിലപാട്. ഇൻഫോസിസ് ജീവനക്കാരെ കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.