ഇന്ത്യയുടെ പുതിയ എഫ്.ഡി.ഐ നിയമങ്ങൾ "വിവേചനപരം": അപലപിച്ച് ചൈന ‌

ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്മെന്റിനുള്ള (എഫ്.ഡി.ഐ) ഇന്ത്യയുടെ പുതിയ നിയമങ്ങൾ ഡബ്ല്യുടിഒയുടെ വിവേചനരഹിതമായ തത്വങ്ങൾ ലംഘിക്കുന്നതായും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും വിവേചനപരമായ നടപടികളിൽ മാറ്റം വരുത്തണമെന്ന് തിങ്കളാഴ്ച ചൈന ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളിൽ നിന്നുള്ള കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളുടെ പരിശോധന ശനിയാഴ്ച സർക്കാർ ശക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനീസ് കമ്പനികൾ ഏറ്റെടുക്കൽ നടത്തുന്നത് ഒഴിവാക്കാനുള്ള നീക്കമായാണ് ഇതിനെ കരുതുന്നത്. അവസരവാദപരമായ ഏറ്റെടുക്കൽ തടയുന്നതിനാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് സർക്കാർ പറയുന്നത്.