ചന്ദ കൊച്ചാർ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് മുമ്പാകെ ഹാജരായി

Advertisement

ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ മുമ്പാകെ ഹാജരായി. ഇരുവരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തുകയായിരുന്നു.

ഏതാനും ദിവസം മുൻപ് ദീപക് കൊച്ചറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറായിരിക്കെ വിഡിയോകോണിന് 1875 കോടി രൂപ അനധികൃത വായ്പ അനുവദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

ചന്ദ കൊച്ചാറിന്റെയും വീഡിയോകോൺ മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ ദൂതിന്റെയും വസതികളിൽ സി ബി ഐ റെയ്ഡ് നടത്തി ചില രേഖകൾ പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായണ് ഇ ഡി അന്വേഷണം.