ലോക്ക്ഡൗൺ; അവശ്യവസ്തുക്കൾ ഇനി വീട്ടിലെത്തും ഹോം ഷോപ്പിയിലൂടെ

 

കൊറോണ വൈറസ് പടരാതിരിക്കാൻ കേന്ദ്ര സർക്കാർ രാജ്യത്തുടനീളം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം പടരാതിരിക്കാൻ സർക്കാരിന്റെ ഈ ഉത്തരവ് അനുസരിക്കുക എന്നത് പൊതുജനങ്ങളുടെ കടമയാണ്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വേണ്ട അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തു പോകാൻ പറ്റാത്ത അവസ്ഥയും പലർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഹോം ഷോപ്പി എന്ന പേരിൽ ഒരു സൗജന്യ പ്രാദേശിക ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുകയാണ് കൊച്ചിയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ രഘുനാഥ്.

നിലവിൽ എറണാകുളത്ത് താമസിക്കുന്നവർക്ക് ഈ ആപ്പ് വഴി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവശ്യ പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഹോം ഡെലിവറി ഷോപ്പുകളിൽ നിന്ന് വാങ്ങാൻ കഴിയും. പിന്നീട് മറ്റ് ജില്ലകളിലേക്കും ഈ ആപ്പിന്റെ സേവനം ലഭ്യമാക്കും.ഹോം ഷോപ്പി എന്ന ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും.