വിസ ചട്ടങ്ങൾ ഉദാരമാക്കി, ഇനി മുതൽ 15 വർഷത്തെ ബിസിനസ് വിസ അനുവദിക്കും

Gambinos Ad
ript>

ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്ന വിദേശികൾക്ക് പ്രോത്സാഹനം നൽകുന്നതിന് 15 വർഷ വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്. സാധാരണ വിസയിൽ എത്തുന്നവരുടെ വിസ അടിയന്തിര ഘട്ടത്തിൽ മെഡിക്കൽ വിസയായി മാറ്റാനും ഇനി മുതൽ അനുവദിക്കും. ഇപ്പോൾ ബിസിനസ് വിസയുടെ കാലാവധി അഞ്ചു വർഷമാണ്.

Gambinos Ad

ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യ ഒരു ഗ്ലോബൽ ഹബ്ബായി മാറുന്ന സാഹചര്യത്തിലാണ് വിസ ചട്ടങ്ങളിൽ ഇളവ് വരുത്തുന്നതെന്ന് ആഭ്യന്തര സെക്രെട്ടറി രാജീവ് ഗബ്ബ പറഞ്ഞു. ഇ – വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 2015ൽ 5 .17 ലക്ഷം ഇ വിസ അപേക്ഷകർ ഉണ്ടായിരുന്നപ്പോൾ 2018 നവമ്പർ മാസം വരെ 21 ലക്ഷം അപേക്ഷകർ ഉണ്ടായി. വിസ നയങ്ങൾ ഉദാരമാക്കുന്നത് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നിലവാരത്തിൽ ഇന്ത്യക്ക് നേട്ടം പ്രദാനം ചെയ്യും. നിലവിൽ 166 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ – വിസക്ക് അപേക്ഷിക്കാം. 72 മണിക്കൂറിനകം വിസ ലഭിക്കുന്ന സൗകര്യമാണ് ഇ -വിസ. ഇപ്പോൾ വിസ അപേക്ഷകളുടെ 40 ശതമാനം ഇലക്ട്രോണിക് രീതിയിലാണ്. ഇത് 50 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.