വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം; ഡിസംബര്‍ 8 മുതല്‍ 15 വരെ ബില്‍ടെക് ദുബായിൽ

വീടെന്ന സ്വപ്നം യാഥാര്‍ത്ഥമാക്കാന്‍ ബില്‍ടെക് കമ്പനിയുടെ സേവനം ദുബായിലുമെത്തുന്നു.  ഡിസംബര്‍ എട്ട് മുതല്‍ 15 വരെയാണ് കമ്പനി ഉപഭോക്താക്കളുടെ വിവിധ നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ ഫലപ്രദമായ നിർമ്മാണ രീതികളുമായി ദുബായിലെത്തുന്നത്.  മുന്‍കൂട്ടി അപ്പോയിമെന്റ് എടുത്ത ശേഷം നിങ്ങളുടെ വീടെന്ന സ്വപ്‌നം ബില്‍ടെകുമായി പങ്കുവെയ്ക്കാം. 9847698666 എന്ന നമ്പറില്‍ ഫോണ്‍ വഴിയോ, വാട്‌സ് ആപ്പ് മെസേജ് വഴിയോ അപ്പോയിന്‍റ്മെന്റ് എടുക്കാമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ദുബായ് മറീന മാള്‍, ഇബ്‌നു ബത്തൂത്ത മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍, ബുര്‍ജുമാന്‍ സ്റ്റേഷന്‍, യൂണിയന്‍ സ്റ്റേഷന്‍, ഡെയ്‌റ സിറ്റി സെന്റര്‍, ഊദ് മേത്ത, ഷാര്‍ജ, കരാമ, ബുര്‍ ദുബൈ, ഖുസൈസ്, ഷെയ്ക്ക് സായിദ് റോഡ്, ജെബല്‍ അലി, ജുമൈറ എന്നിവിടങ്ങളിലാണ് ഈ ഒരാഴ്ച ബില്‍ടെക്കിന്റെ സേവനം ലഭ്യമാവുക.

ലോകോത്തര നിലവാരത്തിലുള്ള വീടുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങൾ,  ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന  നിര്‍മ്മാണ കമ്പനി ആണ് ബില്‍ടെക്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ണ്ണതയും കൃത്യതയും ഉറപ്പും പ്രദാനം ചെയ്യുന്നു. നിയമാനുസൃതമായ അംഗീകാരങ്ങള്‍ നേടുന്നതിലും മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കുന്നതിലും വേഗം പാലിക്കുന്നു എന്നതാണ് ബില്‍ടെക്കിന്റെ മറ്റൊരു പ്രധാന സവിശേഷത.

ബില്‍ടെക് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഓഫീസ് സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, വ്യാപാര,  വാണിജ്യ,  വ്യവസായ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, മഠങ്ങള്‍ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ചു നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.