അമേരിക്കയിലെ ഏറ്റവും മികച്ച സി.ഇ.ഒമാരിൽ രണ്ടു പേർ ഇന്ത്യക്കാർ

അമേരിക്കയിലെ ഏറ്റവും മികച്ച സി.ഇ.ഒമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ഇന്ത്യക്കാരായ സത്യ നാദെല്ലയും ശന്തനു നാരായണും. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആണ് സത്യ നദെല്ല. ശന്തനു അഡോബിന്റെ തലവനും. അമേരിക്കയിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വോട്ടെടുപ്പിലൂടെയാണ് മികച്ച സി.ഇ.ഒമാരെ തിരഞ്ഞെടുത്തത്. ശന്തനു അഞ്ചാമതും സത്യ ആറാമതുമാണ് ലിസ്റ്റിൽ. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ് ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ലിസ്റ്റിൽ അൻപത്തിയഞ്ചാമതും ആപ്പിളിന്റെ ടിം കുക്ക്  അറുപത്തിയൊമ്പതാമതുമാണെന്ന് ഓർക്കണം.

സിലിക്കൺ വാലിയിലെ പ്രമുഖ സോഫ്ട് വെയർ കമ്പനിയായ വി. എം. വെയറിന്റെ സി.ഇ.ഒ പാട്രിക് ഗാൽസിംഗറാണ് ലിസ്റ്റിൽ ഒന്നാമൻ. കഴിഞ്ഞ വർഷത്തെ സർവേയിൽ എഴുപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. ഗൂഗിളിന്റെ സി.ഇ.ഒ സുന്ദർ പിച്ച നാല്പത്തിയാറാം സ്ഥാനത്താണ്. പട്ടികയിൽ ഇടം പിടിച്ച ആദ്യ പത്തു സ്ഥാനക്കാർ ആരൊക്കെയെന്ന് നോക്കാം.

പാട്രിക് ഗാൽസിംഗർ – വി.എം വെയർ

ചാൾസ് സി ബട്ട് – എച്ച്.ഇ.ബി

ലിൻസി സിൻഡർ – ഇൻ എൻ ഔട്ട് ബർജർ

ജോൺ ലിഗറി – ടി മൊബൈൽ യു. എസ്

ശന്തനു നാരായൺ – അഡോബ്

സത്യ നദെല്ല – മൈക്രോസോഫ്റ്റ്

കെവിൻ സ്നീഡർ – മക്കിൻസി & കോ

ജെഫ് വെയ്‌നർ – ലിങ്ക്ഡ് ഇൻ

ഗാരി എസ് ഗതാർട്ട് – ഇന്ററ്റീവ് സർജിക്കൽ

ഹുബെർട്ട് ജോളി – ബെസ്റ്റ് ബൈ